മണ്ണ് കടത്തിന് കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങി എസ് ഐ; അന്വേഷണത്തിന് ഉത്തരവിട്ട് എസ് പി

si

എറണാകുളത്ത് മണ്ണ് കടത്തിന് കൈക്കൂലി വാങ്ങുന്ന എസ് ഐയുടെ ദൃശ്യങ്ങൾ പുറത്ത്. അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബൈജു കുട്ടനാണ് കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങുന്നത്. രണ്ട് ലോഡ് മണ്ണ് കടത്താൻ 500 രൂപ കൈക്കൂലി പോരെന്നാണ് എസ് ഐ പറയുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ റൂറൽ എസ് പി അന്വേഷണത്തിന് ഉത്തരവിട്ടു. 

കൈക്കൂലി നൽകിയവരുടെ മൊഴിയെടുത്ത് വിശദമായി പരിശോധിക്കുമെന്ന് റൂറൽ എസ് പി വിവേക് കുമാർ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും എസ് പി അറിയിച്ചു.
 

Share this story