എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ ആരംഭിക്കും; ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 മുതൽ

exam

ഈ അധ്യായന വർഷത്തെ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ് എസ് എൽ സി പരീക്ഷ 2023 മാർച്ച് ഒമ്പത് മുതൽ 29 വരെ നടക്കും. മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27ന് ആരംഭിച്ച് മാർച്ച് മൂന്നിന് അവസാനിക്കും. പരീക്ഷാ ഫലം മെയ് 10നുള്ളിൽ പ്രഖ്യാപിക്കും. മൂല്യ നിർണയം ഏപ്രിൽ മൂന്നിന് ആരംഭിക്കാനാണ് സർക്കാർ തീരുമാനം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് ടു പരീക്ഷ മാർച്ച് പത്ത് മുതൽ 30 വരെ നടക്കും. ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്നിനും വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രക്ടിക്കൽ പരീക്ഷ ജനുവരി 25നും ആരംഭിക്കും. ഏപ്രിൽ മൂന്നിന് മൂല്യനിർണയം ആരംഭിക്കും. മെയ് 25നകം ഫലം പ്രഖ്യാപിക്കും

നാലര ലക്ഷത്തോളം വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുക. ഒമ്പത് ലക്ഷത്തിലധികം വിദ്യാർഥികൾ പ്ലസ് വൺ, പ്ലസ് ടു പരീക്ഷ എഴുതും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 60,000ത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതും.
 

Share this story