ശബരിമല തീർഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; പത്ത് വയസ്സുകാരൻ മരിച്ചു, ആറ് പേർക്ക് പരുക്ക്
Wed, 4 Jan 2023

മലപ്പുറത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് വയസ്സുകാരൻ മരിച്ചു. കർണാടക സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെയാണ് മരിച്ചത്. തീർഥാടകർ സഞ്ചരിച്ചിരുന്ന പിക്കപ് വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.