പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞു; വണ്ടിയിലുണ്ടായിരുന്നത് 44 പേർ

laha

പത്തനംതിട്ട ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു. 44 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരിൽ ഒരു കുട്ടിയടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. ആന്ധ്രയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്

പത്ത് പേർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്നു. ഇതിൽ ഏഴ് പേരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേർ വാഹനത്തിന് അടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാസേനയെത്തി വാഹനത്തിന്റെ ഭാഗം മുറിച്ച് മാറ്റിയാൽ മാത്രമേ ഇവരെ പുറത്തെത്തിക്കാനാകൂ. 

പരുക്കേറ്റവരിൽ പത്ത് പേരെ പെരുനാട് താലൂക്ക് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
 

Share this story