കെഎം ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങൾ; ലീഗിൽ താത്കാലിക വെടിനിർത്തൽ

shaji

കെഎം ഷാജിയുടെ വിവാദ പരാമർശങ്ങൾ മുസ്ലിം ലീഗിലുണ്ടാക്കിയ വിവാദങ്ങൾക്ക് താത്കാലിക പരിഹാരം. സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ കണ്ട് കെ എം ഷാജി വിശദീകരണം നൽകി. വിശദീകരണം തൃപ്തികരമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. 

ഷാജിയോട് പറയാനുള്ളതെല്ലാം പറഞ്ഞു. പാർട്ടി വേദികളിൽ പറയേണ്ടത് പാർട്ടി വേദികളിൽ പറയണം. പുറത്തുവിടുന്നതിൽ സൂക്ഷ്മത പുലർത്തണം. ഷാജിയെ ഇക്കാര്യം അറിയിച്ചെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. സാദിഖലി തങ്ങൾക്ക് വിശദീകരണം നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ നിൽക്കാതെ ഷാജി പാണക്കാട് നിന്ന് മടങ്ങുകയായിരുന്നു.
 

Share this story