സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു

saji

സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നാല് മണിക്ക് രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് സജി ചെറിയാൻ സത്യപ്രതിജ്ഞയെടുത്തത്. 

മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. വിവിധ കക്ഷി നേതാക്കളും ചടങ്ങിലെത്തി. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. കോൺഗ്രസ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. ബിജെപി ഭരണഘടന സംരക്ഷണ ദിനമായും ആചരിക്കുകയാണ്. സജി ചെറിയാന് നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ ലഭിച്ചേക്കും.
 

Share this story