സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരും; ബിജെപിയുടെ ഭരണഘടനാ സംരക്ഷണം തുടരുമെന്ന് ജാവേദ്കർ

prakash

ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണഘടനയെ അവഹേളിച്ചതിന് രാജിവെക്കേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതെന്ന് ബിജെപി നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവേദ്കർ. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും തിരുവനന്തപുരത്ത് നടന്ന ബിജെപി ഭരണഘടനാ സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ജാവേദ്കർ പറഞ്ഞു

സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ഭരണഘടനാ ശിൽപ്പി ബാബാ സാഹേബ് അംബേദ്കറെ അപമാനിച്ചതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചത് രാജ്യം മുഴുവൻ കണ്ടതാണ്. എന്നാൽ പിണറായി പോലീസ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകുകയാണ്. ഭരണഘടന സംരക്ഷിക്കാനുള്ള ബിജെപിയുടെ യുദ്ധം തുടരുക തന്നെ ചെയ്യുമെന്നും ബിജെപി നേതാവ് പറഞ്ഞു.
 

Share this story