സജി ചെറിയാന്റെ പ്രസംഗം: സിബിഐ അന്വേഷണമെന്ന ആവശ്യം അപക്വമെന്ന് ഹൈക്കോടതി
Jan 18, 2023, 14:31 IST

സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഈ ഘട്ടത്തിൽ അപക്വമെന്ന് ഹൈക്കോടതി. സജി ചെറിയാനെതിരെ തെളിവില്ലെന്നായിരുന്നു പോലീസിന്റെ റഫർ റിപ്പോർട്ട്. അന്വേഷണ സംഘത്തിന്റെ റഫർ റിപ്പോർട്ടിനെതിരെ തടസ്സ ഹർജിയുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി
നേരത്തെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് വന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സജി ചെറിയാനെ അന്വേഷണ സംഘം സംരക്ഷിക്കുകയാണെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. എന്നാൽ കേസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണെന്നും ഹർജിക്കാരന് മജിസ്‌ട്രേറ്റ് കോടതിയിൽ ആവശ്യമുന്നയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി