ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ സംഘ്പരിവാർ തകർക്കുന്നു, ചരിത്രം തിരുത്തുന്നു: പിണറായി വിജയൻ

pinarayi

വർഗീയത രാജ്യത്തിന്റെ ആദർശമായി കൊണ്ടുവരാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടകയിലെ ബാഗേപള്ളിയിൽ നടന്ന സിപിഎം മഹാറാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കാളിത്തവുമില്ലാത്തവരാണ് ഇപ്പോൾ അധികാരത്തിലുള്ളത്. കർണാടകയിൽ ഉണ്ടാകുന്ന വർഗീയ ഇടപെടലുകൾ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു

രാജ്യത്തിന്റെ ചരിത്രം തിരുത്താനും പലഭാഗങ്ങളിൽ നിന്ന് ശ്രമങ്ങളുണ്ട്. പുരോഗമന പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കർണാടക. വർഗീയത കർണാടകയുടെ പാരമ്പര്യത്തിന് മങ്ങലേൽപ്പിക്കുകയാണ്. ആർഎസ്എസിന്റെ പ്രവർത്തനങ്ങളാണ് ചരിത്രത്തെ പുറകോട്ട് അടിപ്പിക്കുന്നത്. സംഘ്പരിവാർ ഭാവി തലമുറയെയാണ് ലക്ഷ്യം വെക്കുന്നത്.

മുസ്ലിം മതവിഭാഗങ്ങളെ കുറിച്ച് ഭീതി പരത്തുന്നു. ഇതിന് അനുസരണമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളെ തകർക്കുകയാണ്. ഇതിനായി ജനാധിപത്യത്തിന്റെ മൂടുപടം അണിയുന്നു. ദേശീയതയെന്നാൽ ഹിന്ദുത്വ ദേശീയതയാണെന്ന് സ്ഥാപിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
 

Share this story