സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് സതീശൻ

satheeshan

സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭരണഘടനയെ അവഹേളിച്ചയാൾ വീണ്ടും മന്ത്രിയാകുന്നതിൽ ധാർമികമായ പ്രശ്‌നമുണ്ട്. ഇതിന്റെ യുക്തി എന്താണ്. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ എന്ത് മാറ്റമുണ്ടായെന്ന് മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കണമെന്നും വിഡി സതീശൻ പറഞ്ഞു

സജി ചെറിയാന്റെ പ്രസംഗത്തോട് പാർട്ടി യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ഇപ്പോൾ നിലനിൽക്കുന്നത് അസാധാരണ സാഹചര്യമാണ്. പ്രതിപക്ഷം സംഭവത്തിൽ പ്രതിഷേധിക്കും. പ്രതിഷേധ രീതി പിന്നീട് തീരുമാനിക്കും. നിയമപരമായ വഴികൾ തേടും. സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്നും സതീശൻ പറഞ്ഞു
 

Share this story