കാസർകോട് ഡിസിസി പ്രസിഡന്റിന്റെ റിപബ്ലിക് ദിന ആശംസാ കാർഡിൽ സവർക്കറും; പോസ്റ്റ് പിൻവലിച്ചു

savarkar

കാസർകോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന്റെ റിപബ്ലിക് ദിനാശംസ വിവാദത്തിൽ. ഫേസ്ബുക്കിൽ പങ്കുവെച്ച ആശംസാ കാർഡിൽ വിഡി സവർക്കറുടെ ഫോട്ടോയും ഉൾപ്പെട്ടു. അംബ്ദേകർ, സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാധര തിലക്, ഭഗത് സിംഗ് എന്നിവർക്കൊപ്പമാണ് ഹിന്ദുത്വവാദിയായ സവർക്കറുടെ ഫോട്ടോയും. എന്നാൽ വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. 

പോസ്റ്റർ ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച അബദ്ധമാണെന്നാണ് പി കെ ഫൈസലിന്റെ വിശദീകരണം. അബദ്ധം മനസ്സിലായ ഉടനെ പോസ്റ്റ് നീക്കിയെന്നും ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഓഫീസ് സ്റ്റാഫ് ആണെന്നും ഫൈസൽ വിശദീകരിച്ചു.
 

Share this story