ജോഡോ യാത്ര ബാനറിൽ സവർക്കറിന്റെ ചിത്രം; വിവാദമായപ്പോൾ ഗാന്ധി ചിത്രം ഒട്ടിച്ച് മറച്ചു

savarkar

ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്വാതന്ത്ര സമര സേനാനികളുടെ ബാനറിൽ സംഘ്പരിവാർ ആചാര്യൻ വി ഡി സവർക്കറുടെ ചിത്രം. നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രമുള്ളത്. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ വീടിന് സമീപത്ത് കോട്ടായി ജംഗ്ഷനിലാണ് സംഭവം

ചിത്രം വിവാദമായതോടെ സവർക്കറുടെ ചിത്രത്തിന് മുകളിൽ ഗാന്ധി ചിത്രം കോൺഗ്രസുകാർ ഒട്ടിച്ചു. സമൂഹ മാധ്യമങ്ങളിലും ആർഎസ്എസ് ആചാര്യന് കോൺഗ്രസുകാർ നൽകുന്ന ആദരവിൽ രൂക്ഷ പരിഹാസമാണ് ഉയരുന്നത്. കോൺഗ്രസുകാർ സവർക്കറുടെ ചിത്രം ഗാന്ധി ചിത്രം വെച്ച് മറക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
 

Share this story