സ്‌കൂൾ കലോത്സവം: മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി

sivankutty

കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എല്ലാ പരിപാടികളും സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിധികർത്താക്കളും ഒഫീഷ്യലുകളും മത്സരാർഥികളും അടക്കം എല്ലാവരും പരിപാടി തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് വേദിയിലെത്തിയിരിക്കണമെന്നും കലോത്സവത്തിന് എത്തുന്ന എല്ലാ ജഡ്ജിമാരും വിജിലൻസിന്റെ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു

കോൽക്കളി വേദിയിൽ ഇന്നലെ ഉണ്ടായതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. വേദിയിൽ കാർപെറ്റ് ഇടേണ്ട ആവശ്യമില്ലായിരുന്നു. കലോത്സവത്തിൽ ഏറ്റവും പ്രാധാന്യം കുട്ടികളുടെ സുരക്ഷക്ക് തന്നെയാണ്. വിധികർത്താക്കൾ ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചാൽ കരിമ്പട്ടികയിൽ പെടുത്തി മാറ്റി നിർത്തുമെന്നും മന്ത്രി പറഞ്ഞു.
 

Share this story