സജി ചെറിയാന്റെ രണ്ടാം വരവ്; സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം നാല് മണിക്ക്
Wed, 4 Jan 2023

രണ്ടാം പിണറായി വിജയൻ സർക്കാരിൽ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകുന്നേരം നാല് മണിക്കാണ് സത്യപ്രതിജ്ഞ. ഇന്നലെയാണ് ഗവർണർ സത്യപ്രതിജ്ഞക്ക് അനുമതി നൽകിയത്. ഇതിന് മുമ്പായി ഗവർണർ നിയമോപദേശം തേടിയിരുന്നു. തന്റെ ആശങ്ക അറിയിച്ചെന്നും മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കുകയായിരുന്നു എന്നുമാണ് ഗവർണർ അറിയിച്ചത്
്അതേസമയം സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ധാർമികമായി ശരിയല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. രാജിവെച്ച് 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നത്. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ്, സാംസ്‌കാരികം, സിനിമ, യുവജനക്ഷേമം തുടങ്ങിയ വകുപ്പുകളാകും സജി ചെറിയാന് ലഭിക്കുക.