സെക്രട്ടറിയുടെ പരാതി; തൃക്കാക്കര നഗരസഭയിൽ ഭരണപക്ഷത്തിനെതിരെ സമരവുമായി പ്രതിപക്ഷം

thrikkakkara

തൃക്കാക്കര നഗരസഭയിൽ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം സമരത്തിന്. ചെയർപേഴ്‌സൺ അജിത തങ്കപ്പൻ അടക്കമുള്ളവർക്കെതിരെ പോലീസിൽ പരാതി നൽകിയ നഗരസഭാ സെക്രട്ടറിയെ യുഡിഎഫ് ഭരണസമിതി പീഡിപ്പിക്കുന്നതിനെതിരെയാണ് മസരം. നാളെ നഗരസഭാ കവാടത്തിന് മുന്നിൽ 18 പ്രതിപക്ഷ കൗൺസിലർമാർ കിടപ്പുസമരം നടത്തും

ജീവന് ഭീഷണിയുണ്ടെന്ന സെക്രട്ടറി ബി അനിൽകുമാറിന്റെ പരാതിയിൽ നാളെ പോലീസ് മൊഴിയെടുക്കും. കൗൺസിലർ ഷാജി വാഴക്കാല അടക്കം മൂന്ന് പേരിൽ നിന്ന് വധഭീഷണിയുണ്ടെന്നാണ് സെക്രട്ടറി നൽകിയ പരാതി. സെക്രട്ടറിയെ ഉപയോഗിച്ച് പ്രതിപക്ഷം രാഷ്ട്രീയ നാടകം കളിക്കുകയാണെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്.
 

Share this story