എത്ര ഉന്നതനായാലും വിഭാഗീയ നീക്കം അനുവദിക്കില്ല; തരൂരിനെ ലക്ഷ്യമിട്ട് സതീശൻ

VD Satheeshan

ശശി തരൂർ വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി വി ഡി സതീശൻ. മാധ്യമങ്ങൾ കൃത്യമായ അജണ്ട തീരുമാനിച്ചാണ് വാർത്തകൾ തയ്യാറാക്കുന്നത്. ഊതിവീർപ്പിച്ച ബലൂണുകളാണ് മാധ്യമങ്ങളെന്നും സതീശൻ പറഞ്ഞു. പാർട്ടിയിൽ ഒരുതരത്തിലുമുള്ള സമാന്തര പ്രവർത്തനങ്ങളോ വിഭാഗീയ നീക്കങ്ങളോ അനുവദിക്കില്ല

എല്ലാവരുമായും ആലോചിച്ചാണ് കെപിസിസി പ്രസിഡന്റ് തീരുമാനമെടുക്കുന്നത്. എത്ര ഉന്നതനായാലും കോൺഗ്രസിൽ നിന്നുകൊണ്ട് ഒരു തരത്തിലുമുള്ള വിഭാഗീയപ്രവർത്തനവും അനുവദിക്കില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. ശശി തരൂരിനെ ലക്ഷ്യമിട്ടായിരുന്നു സതീശന്റെ വാക്കുകൾ

കേരളത്തിലെ കോൺഗ്രസിൽ മറ്റൊരു സംവിധാനം വരുന്നുണ്ടെന്നാണ് മാധ്യമങ്ങളുടെ തലക്കെട്ടുകൾ. മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂൺ മാത്രമാണ്. ഒരു സൂചിമുന കൊണ്ട് കുത്തിയാൽ വാർത്തകൾ പൊട്ടിപ്പോകും. പാർട്ടിയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായാൽ അതിനെ ഗൗരവത്തോടെ സമീപിക്കുമെന്നും സതീശൻ പറഞ്ഞു.
 

Share this story