ബിഹാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ബാസ്‌കറ്റ് ബോൾ താരം ലിതാരയുടെ വീട്ടിൽ ജപ്തി നോട്ടീസ്

lithara

ബിഹാറിലെ പട്‌നയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ദേശീയ ബാസ്‌കറ്റ് ബോൾ താരം ലിതാരയുടെ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു. കാനറ ബാങ്കാണ് വായ്പ കുടിശ്ശിക ആയതിനെ തുടർന്ന് ജപ്തി നോട്ടീസ് പതിച്ചത്. 16 ലക്ഷം രൂപ രണ്ട് മാസത്തിനകം അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്

കോഴിക്കോട് കക്കട്ടിൽ പാതിരപ്പറ്റ സ്വദേശിയാണ് ലിതാര. റെയിൽവേ ബാസ്‌കറ്റ്‌ബോൾ താരമായ ലിതാരയെ പട്‌നയിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കോച്ച് രവി സിംഗിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ലിതാരയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ലിതാരക്കെതിരെ ശാരീരികാതിക്രമവും കോച്ചിന്റെ ഭാഗത്ത് നിന്നുണ്ടാകാറുണ്ടായിരുന്നു.
 

Share this story