മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ മുഹമ്മദ് അലി അന്തരിച്ചു
Sep 20, 2022, 10:57 IST

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആലുവ എംഎൽഎയുമായ കെ മുഹമ്മദ് അലി അന്തരിച്ചു. 76 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ആറ് തവണ ആലുവയിൽ നിന്ന് തുടർച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു
കെ.എസ്.യു എറണാകുളം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, എറണാകുളം ഡിസിസി വൈസ് പ്രസിഡന്റ്, സ്‌പോർട്‌സ് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1973ൽ എഐസിസി അംഗമായി. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമാണ്.
അടുത്തിടെയായി പാർട്ടിയുമായി അകന്നുകഴിയുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ മുഹമ്മദ് അലിയുടെ മരുമകൾ ഷെൽനാ നിഷാദിനെയാണ് സിപിഎം ആലുവയിൽ സ്ഥാനാർഥിയാക്കിയത്.