ആകാശുമായി ഷാജർ വേദി പങ്കിട്ടത് അപ്രതീക്ഷിതമായി; നടപടി ആവശ്യമില്ലെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം
Thu, 29 Dec 2022

സ്വർണക്കടത്ത് ക്വട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന ജോയന്റ് സെക്രട്ടറി എം ഷാജർ വേദി പങ്കിട്ടത് അവിചാരിതമായിട്ടാണെന്നും നടപടി ആവശ്യമില്ലെന്നും നേതൃത്വം. വീഴ്ച സംഭവിച്ചത് ക്രിക്കറ്റ് മത്സരത്തിൽ ആകാശിനെ പങ്കെടുപ്പിച്ച പ്രാദേശിക നേതൃത്വത്തിനാണ്. ട്രോഫി നൽകി മടങ്ങുകയല്ലാതെ ഷാജറിന് മറ്റ് വഴികളില്ലായിരുന്നു
തില്ലങ്കേരി ലോക്കൽ കമ്മിറ്റി കുറ്റക്കാർക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ഇതോടെ സംഭവം അടഞ്ഞ അധ്യായമായെന്നും ഇക്കാര്യത്തിൽ ഇനി ഡിവൈഎഫ്‌ഐ പരിശോധന നടത്തേണ്ടതില്ലെന്നുമാണ് നേതൃത്വം പറയുന്നത്. ആകാശ് തില്ലങ്കേരി അടക്കമുള്ള ക്വട്ടേഷൻ അംഗങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചയാളാണ് ഷാജർ. ഇതേ വ്യക്തി തന്നെ സമ്മാനദാനം നിർവഹിച്ചത് ചില മാധ്യമങ്ങൾ വിവാദമാക്കി ഉയർത്തി കൊണ്ടുവരികയായിരുന്നു.