ശശി തരൂർ കേരള പുത്രൻ, വിശ്വപൗരൻ; ഡൽഹി നായർ എന്ന് വിളിച്ചത് തെറ്റായെന്ന് സുകുമാരൻ നായർ
Mon, 2 Jan 2023

ശശി തരൂർ കേരള പുത്രനെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തെരഞ്ഞെടുപ്പിന്റെ സമയത്ത് തരൂരിനെ ഡൽഹി നായർ എന്ന് വിളിച്ചത് തെറ്റാണ്. ആ തെറ്റ് തിരുത്താനാണ് തരൂരിനെ മന്നം ജയന്തി ഉദ്ഘാടനകനായി വിളിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു
തരൂർ ഒരു വിശ്വപൗരനാണ്. മന്നം ജയന്തി ഉദ്ഘാടനത്തിന് ശശി തരൂരിനോളം ഉചിതനായ മറ്റൊരാൾ ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. മന്നത്ത് പത്മനാഭന്റെ 146ാമത് സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ശശി തരൂരിനെ എൻഎസ്എസ് ക്ഷണിച്ചത്. മറ്റ് കോൺഗ്രസ് നേതാക്കളെയാരും എൻഎസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.