ശശി തരൂർ സംസ്ഥാന നേതാവ്; പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമെന്നും സാദിഖലി തങ്ങൾ

sadiq

പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമുള്ള നേതാവാണ് ശശി തരൂർ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ആ ബന്ധത്തിന്റെ തുടർച്ചയാണ് തരൂരിന്റെ പാണക്കാട് സന്ദർശനം. ഇപ്പോൾ തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാണ് തരൂർ. അദ്ദേഹം മണ്ഡലത്തിലൊതുങ്ങുന്ന നേതാവല്ലെന്നും സംസ്ഥാന നേതാവാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു

തരൂരിന്റെ മലബാർ സന്ദർശനം മുന്നണിക്ക് ഗുണകരമായോ എന്ന് ഞങ്ങൾ അല്ല വിലയിരുത്തേണ്ടതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മറ്റ് പാർട്ടികളുടെ ആഭ്യന്തര കാര്യം ലീഗ് സംസാരിക്കില്ല. കോൺഗ്രസ് സംഘടനാ കാര്യം സംസാരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

Share this story