സംഘടന ചട്ടക്കൂട് ശശി തരൂർ ലംഘിക്കുന്നതിന് കൂട്ടുനിൽക്കാനാകില്ല: തിരുവഞ്ചൂർ

thiruvanchoor

ശശി തരൂർ സംഘടനാ ചട്ടക്കൂട് ലംഘിക്കുന്നതിന് കൂട്ടുനിൽക്കാനാകില്ലെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്‌കാര്യ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഒരു നേതാവിനും വിലക്കില്ല. യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള പാർട്ടി പരിപാടിയിൽ പങ്കെടുക്കുമ്പോൾ അക്കാര്യം തരൂർ അറിയിക്കേണ്ട ആളുകളെ അറിയിച്ചിരിക്കണമെന്ന് തിരുവഞ്ചൂർ പറഞ്ഞു

കോൺഗ്രസിന്റെ ഐക്യം തകർക്കുന്ന നടപടികൾ ആരുടെ ഭാഗത്ത് നിന്നുമുണ്ടാകരുത്. താഴെതട്ടിലുള്ള കമ്മിറ്റികളെ കൂടി അറിയിച്ചും വിശ്വാസത്തിലെടുത്തും വേണം പരിപാടികൾ സംഘടിപ്പിക്കാനെന്നത് അച്ചടക്ക സമിതിയെടുത്ത തീരുമാനമാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. തരൂർ സമാന്തര നീക്കം നടത്തുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
 

Share this story