ശശി തരൂരിന് രാഷ്ട്രീയ സ്ഥിരതയില്ല; രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണം: മുല്ലപ്പള്ളി രാമചന്ദ്രൻ

mullappally

കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കേണ്ട നല്ല സമയം ഇതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ശശി തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുൽ ഗാന്ധിക്ക് മാത്രമേ ജനങ്ങളെയും പാർട്ടിയെയും ശക്തിപ്പെടുത്താൻ സാധിക്കൂ. സംശയത്തിന്റെ ഒരു കണിക പോലുമില്ലാതെ പറയാൻ കഴിയും രാഹുലാണ് മതേതരത്വത്തിന്റെ യഥാർഥ പോരാളിയെന്നും മുല്ലപ്പള്ളി പറഞ്ഞു

തരൂർ പറഞ്ഞത് അദ്ദേഹത്തിന് നിരവധി രാഷ്ട്രീയ വഴികളിൽ ഇപ്പോഴുമുണ്ടെന്നാണ്. ഈ പ്രസ്താവനയിൽ നിന്ന് മനസ്സിലാക്കാം അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ലെന്ന്. സംസ്ഥാനത്തെ ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളും രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനായി മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനായ ഗെഹ്ലോട്ടിനോട് ഇഷ്ടക്കുറവില്ലെങ്കിലും ഗാന്ധി കുടുംബത്തിൽ നിന്ന് തന്നെ ഒരാൾ നേതൃത്വത്തിൽ ഉണ്ടാകണമെന്നാണ് നേതാക്കൾ ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

Share this story