ശശി തരൂർ പാണക്കാട് എത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

tharoor

മലബാർ പര്യടനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ശശി തരൂർ പാണക്കാട് എത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുൽ വഹാബ്, കെപിഎ മജീദ്, പിഎംഎ സലാം എന്നിവരുമായാണ് കൂടിക്കാഴ്ച നടന്നത്

ഇതിന് ശേഷം ഡിസിസി ഓഫീസിലെത്തി കോൺഗ്രസ് നേതാക്കളുമായും തരൂർ കൂടിക്കാഴ്ച നടത്തും. ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർഥികളുമായി തരൂർ സംവദിക്കും. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് തരൂരിന്റെ മലബാർ പര്യടനം

തരൂരിന്റെ പര്യടനത്തിന് അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വന്നുവെന്ന പരാതിയിൽ സോണിയ ഗാന്ധി വിശദീകരണം തേടിയിട്ടുണ്ട്. എം കെ രാഘവൻ എംപിയാണ് സോണിയ ഗാന്ധിക്ക് പരാതി നൽകിയത്.
 

Share this story