ബിബിസി ഡോക്യുമെന്ററി കൊണ്ട് തകരുന്നതല്ല രാജ്യത്തിന്റെ പരമാധികാരമെന്ന് ശശി തരൂർ

tharoor

ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെയാണെന്ന അനിൽ കെ ആന്റണിയുടെ പരാമർശത്തെ തള്ളി ശശി തരൂർ എംപി. ബിബിസി ഡോക്യുമെന്ററി കൊണ്ട് തകരുന്നതല്ല നമ്മുടെ പരമാധികാരം. ബാക്കി കാര്യങ്ങൾ അദ്ദേഹത്തോട് ചോദിക്കണം. വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു

ഗുജറാത്ത് കലാപ വിഷയത്തിൽ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. സർക്കാർ ഡോക്യുമെന്ററി വിലക്കിയതാണ് കാര്യങ്ങൾ വഷളാക്കിയത്. പ്രദർശനം കോൺഗ്രസ് ഏറ്റെടുത്തത് ഈ സെൻസർഷിപ്പിന് എതിരെയാണ്. 

ഗുജറാത്ത് കലാപ വിഷയം ഇനിയും ചർച്ചയാക്കേണ്ട കാര്യമില്ല. കോടതി പറഞ്ഞു കഴിഞ്ഞ കാര്യമാണ്. പലർക്കും അതിൽ വിയോജിപ്പുണ്ടാകാം. പക്ഷേ കോടതി വിധി വന്ന ശേഷം വീണ്ടും ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്നും തരൂർ പറഞ്ഞു.
 

Share this story