ശശി തരൂർ ഇന്ന് കോഴിക്കോട്; സമസ്ത, കെഎൻഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

tharoor

ശശി തരൂർ ഇന്ന് കോഴിക്കോട് സന്ദർശനത്തിന്. കുറ്റിച്ചിറ കോൺഗ്രസ്് കമ്മിറ്റി നടത്തുന്ന ഇ വി ഉസ്മാൻ കോയ അനുസ്മരണ സമ്മേളനം തരൂർ ഉദ്ഘാടനം ചെയ്യും. സന്ദർശനത്തിൽ വിവിധ സമസ്ത നേതാക്കളുമായും കെഎൻഎം നേതാക്കളുമായും തരൂർ കൂടിക്കാഴ്ച നടത്തിയേക്കും. ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നത്തെ കോഴിക്കോട് സന്ദർശനം

കുറ്റിച്ചിറയിൽ നടക്കുന്ന മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാറിൽ തരൂർ സംസാരിക്കും. ഇതിന് പിന്നാലെയാണ് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കെഎൻഎം നേതാക്കളായ ടിപി അബ്ദുള്ളക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുക.
 

Share this story