ശശി തരൂരിന്റെ മലബാർ പര്യടനം ഇന്ന് മുതൽ; കോഴിക്കോട് ജില്ലയിൽ വിവിധ പരിപാടികൾ

tharoor

സംസ്ഥാന രാഷ്ട്രീയത്തിൽ കാലുറപ്പിക്കുക എന്ന ലക്ഷ്യവുമായി ശശി തരൂരിന്റെ മലബാർ പര്യടനം ഇന്ന് മുതൽ ആരംഭിക്കും. കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ തരൂർ പങ്കെടുക്കും. രാവിലെ 9.30ന് എംടി വാസുദേവൻ നായരെ വീട്ടിൽ സന്ദർശിക്കും. 10 മണിക്ക് ഭരണഘടനയിലെ മതേതരത്വം എന്ന വിഷയത്തിൽ ലോയേഴ്‌സ് കോൺഗ്രസ് സംഘടിപ്പിക്കുന്ന സെമിനാറിൽ പ്രസംഗിക്കും

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെയും എം വി ശ്രേയാംസ്‌കുമാർ എംപിയെയും തരൂർ സന്ദർശിക്കും. നാല് മണിക്ക് നെഹ്‌റു ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാറിൽ പ്രസംഗിക്കും. യൂത്ത് കോൺഗ്രസ് ആണ് നേരത്തെ പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് യൂത്ത് കോൺഗ്രസ് പിൻമാറുകയായിരുന്നു. വരുന്ന മൂന്ന് ദിവസങ്ങളിൽ മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പരിപാടികളിലും തരൂർ പങ്കെടുക്കും.
 

Share this story