ശശി തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയും ഡിസിസിയെ അറിയിച്ചില്ലെന്ന് ആരോപണം

tharoor

ശശി തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയും ഡിസിസിയെ അറിയിക്കാതെയെന്ന് റിപ്പോർട്ട്. സാമൂഹിക സംഘടനയായ ബോധിഗ്രാമിന്റെ അടൂരിൽ നടക്കുന്ന പരിപാടിയിലാണ് നാളെ ശശി തരൂർ പങ്കെടുക്കുന്നത്. കെപിസിസി പബ്ലിക് പോളിസി വിഭാഗം അധ്യക്ഷൻ ജെ എസ് അടൂരിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് ബോധിഗ്രാം. പരിപാടിയിൽ ഡിസിസി പ്രസിഡന്റ് പങ്കെടുക്കില്ല

അതേസമയം നേതാക്കൾക്ക് പങ്കെടുക്കാൻ വിലക്കില്ലെന്ന് ഡിസിസി അറിയിച്ചിട്ടുണ്ട്. ജില്ലാ നേതൃത്വത്തെ അറിയിക്കാതെയുള്ള തരൂരിന്റെ സന്ദർശനത്തിൽ ഐ ഗ്രൂപ്പിന് കടുത്ത എതിർപ്പുണ്ട്. എന്നാൽ ബോധിഗ്രാം രാഷ്ട്രീയ സംഘടനയല്ലെന്നാണ് സംഘാടകർ വിശദീകരിക്കുന്നത്. 

ഇന്ന് കോട്ടയത്ത് തരൂർ പങ്കെടുക്കുന്ന പരിപാടിയിൽ നിന്നും ഡിസിസി വിട്ടുനിൽക്കുകയാണ്. പാലായിലും ഈരാറ്റുപേട്ടയിലുമാണ് പരിപാടികൾ. ഡിസിസിയെ അറിയിക്കാതെയാണ് പരിപാടികൾ നടത്തിയതെന്നാണ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആരോപിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണനും പരിപാടിയിൽ പങ്കെടുക്കില്ല
 

Share this story