ശശി തരൂരിന്റെ കോട്ടയം സന്ദർശനം ഇന്ന്; ഡിസിസി പ്രസിഡന്റും തിരുവഞ്ചൂരും പങ്കെടുക്കില്ല

tharoor

ശശി തരൂരിന്റെ കോട്ടയം സന്ദർശനവും വിവാദത്തിൽ. യൂത്ത് കോൺഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആവർത്തിച്ചു. ഇന്ന് ജില്ലയിൽ സന്ദർശനം നടത്തുന്ന കാര്യം ശശി തരൂരും അറിയിച്ചില്ല. തരൂരിന്റെ ഓഫീസിൽ നിന്നെന്ന് പറഞ്ഞുവന്ന ഫോൺ കോൾ ഒന്നും പറയാതെ കട്ട് ചെയ്‌തെന്നും നാട്ടകം സുരേഷ് ആരോപിച്ചു

സംഘടനാ കീഴ് വഴക്കങ്ങൾ പാലിക്കപ്പെട്ടില്ലെന്നും സുരേഷ് ആരോപിച്ചു. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു. തരൂരിന്റെ പരിപാടിയിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂർ പിൻമാറിയത്. 

വിവിധ പരിപാടികളാണ് തരൂരിന് ഇന്ന് കോട്ടയത്തുള്ളത്. പാലായിൽ കെഎം ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിലും തരൂർ പങ്കെടുക്കും. പാലാ, കാഞ്ഞിരപ്പള്ളി ബിഷപുമാരെയും തരൂർ കാണുന്നുണ്ട്.
 

Share this story