രാജ് ഭവൻ മാർച്ചിൽ പങ്കെടുത്ത ഏഴ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

secretariat

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച രാജ് ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഏഴ് ഉദ്യോഗസ്ഥർക്കാണ് ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സമരത്തിൽ പങ്കെടുത്തവർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് രാജ്ഭവന്ഡ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ നടപടി

നേരത്തെ ബിജെപിയാണ് സമരത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി വേണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടത്. ബിജെപിയുടെ വാക്ക് കേട്ട ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയായിരുന്നു. പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി പി ഹണി ഉൾപ്പെടെ ഏഴ് ജീവനക്കാർക്കെതിരെയാണ് ബിജെപി പരാതിയിൽ നടപടി ആവശ്യപ്പെടുന്നത്.
 

Share this story