ആറ് കെയ്‌സ് ബിയർ മോഷ്ടിച്ചു; പാലക്കാട് എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Fri, 6 Jan 2023

ബ്രൂവറിയിൽ നിന്നും ആറ് കെയ്‌സ് ബിയർ മോഷ്ടിച്ച കേസിൽ പാലക്കാട് എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സിവിൽ എക്‌സൈസ് ഓഫീസർ സി ടി പ്രിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. കഞ്ചിക്കോട്ടുള്ള ബ്രൂവറിയിലാണ് മോഷണം നടന്നത്. ബ്രൂവറിയിൽ നിന്ന് പ്രിജു ആറ് കെയ്‌സ് ബിയർ മോഷ്ടിച്ചെന്ന് കണ്ടെത്തിയിരുന്നു
എക്‌സൈസ് ഇന്റലിജൻസ് ബ്രൂവറിയിലെത്തി ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. തുടർന്ന് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചാണ് പ്രിജുവിനെതിരെ നടപടിയെടുത്തത്.