സോളാർ കേസ്: പറയാനുള്ളത് വന്ന് പറയും, പറയിപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി
Wed, 28 Dec 2022

സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളെ കുറ്റവിമുക്തരാക്കിയ സിബിഐ നടപടിയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പോളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ പിണറായി വിജയനോട് ഡൽഹിയിൽ വെച്ചാണ് മാധ്യമങ്ങൾ പ്രതികരണം തേടിയത്. തണുപ്പായതു കൊണ്ടാണോ വെയിലത്ത് നിൽക്കുന്നത് എന്നായിരുന്നു പിണറായിയുടെ പ്രതികരണം.
പറയാനുള്ളത് വന്ന് പറയും. നിങ്ങൾക്കാവശ്യമുള്ളത് പറയാൻ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ സോളാർ കേസിൽ ഉമ്മൻ ചാണ്ടി, അബ്ദുള്ളുക്കുട്ടി എന്നിവർക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതോടെ സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്.