സോളാർ: സിബിഐ അന്വേഷിച്ചതു കൊണ്ട് സത്യം പുറത്തുവന്നു; മുഖ്യമന്ത്രിക്ക് നന്ദിയെന്നും സുധാകരൻ

K Sudhakaran

സോളാർ കേസിലെ സിബിഐ അന്വേഷണത്തെ പുകഴ്ത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിബിഐ അന്വേഷിച്ചതു കൊണ്ടാണ് സത്യം പുറത്തുവന്നത്. കേസ് അന്വേഷണം സിബിഐക്ക് വിട്ട മുഖ്യമന്ത്രിക്ക് നന്ദിയെന്നും കെ സുധാകരൻ പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച അന്വേഷണം ഉർവശി ശാപം ഉപകാരമെന്നതു പോലെയായി. സത്യസന്ധമായ അന്വേഷണമാണ് സിബിഐ നടത്തിയതെന്നും സുധാകരൻ പറഞ്ഞു

നേരത്തെ കേസിൽ ഉമ്മൻ ചാണ്ടിക്കും എപി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ചാണ് ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചിറ്റ്.
 

Share this story