സോളാർ കേസ്: കെസി വേണുഗോപാലിനെതിരെ പരാതിക്കാരി വ്യാജ തെളിവുക്കാൻ ശ്രമിച്ചെന്ന് സിബിഐ

kc

സോളാർ പീഡനക്കേസിൽ കെ സി വേണുഗോപാലിനെതിരെ വ്യാജ തെളിവുണ്ടാക്കാൻ പരാതിക്കാരി ശ്രമിച്ചെന്ന് സിബിഐ. മൊഴി മാറ്റിപ്പറയാൻ കെസി വേണുഗോപാൽ പണം നൽകിയെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. പരാതിക്കാരിയുടെ മുൻ മാനേജർ മൊഴി നൽകാൻ സിബിഐ ഓഫീസിൽ പോയപ്പോൾ അമ്പതിനായിരം രൂപ ഇയാളിൽ നിന്നും കണ്ടെത്തിയിരുന്നു. ഇത് കെസിയുടെ സെക്രട്ടറി നൽകിയെന്നായിരുന്നു രാജശേഖരന്റെ മൊഴി. ഇത് കളവാണെന്നാണ് സിബിഐ കണ്ടെത്തിയത്

പണം നൽകി അയച്ചത് പരാതിക്കാരി തന്നെയാണെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. നേരത്തെ സോളാർ കേസിൽ സിബിഐ ഉമ്മൻ ചാണ്ടിയെയും അബ്ദുള്ളക്കുട്ടിയെയും ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കെസി വേണുഗോപാലിനെതിരെ പരാതിക്കാരി വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ചെന്ന വിവരവും പുറത്തുവരുന്നത്.
 

Share this story