സോളാർ കേസ്: ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് വിഡി സതീശൻ

satheeshan

സോളാർ കേസിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൈര്യനിര്യാതന ബുദ്ധിയോടെ കോൺഗ്രസ് നേതാക്കളെ അപമാനിക്കാൻ ശ്രമിച്ചു. സ്വന്തം പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നവരോട് സിപിഎം പണ്ടുമുതൽക്കുതന്നെ അവലംബിച്ചിരുന്ന രീതിയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളോട് കാട്ടിയത്. 

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോട് പിണറായി വിജയൻ മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സോളാർ കേസിൽ തീയിൽ കാച്ചിയ പൊന്ന് പോലെ എല്ലാ നേതാക്കളും പുറത്ത് വന്നു. അവരും അവരുടെ കുടുംബങ്ങളും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആര് കണക്കുപറയുമെന്നും വി.ഡി സതീശൻ ചോദിച്ചു.

കേരളരാഷ്ട്രീയത്തിൽ ഇത്തരം വേട്ടയാടലുകൾ ഇനി ഉണ്ടാകാൻ പാടില്ല. കാലം മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും കണക്ക് ചോദിക്കും. ആളുകളെ അപമാനിക്കുന്നതിനായി സിപിഎം നടത്തുന്ന ഇത്തരത്തിലെ അവസാന ശ്രമമായിരിക്കണം സോളാർ കേസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story