കോട്ടയത്ത് വൃദ്ധ മാതാപിതാക്കളെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത മകൻ അറസ്റ്റിൽ
Jan 27, 2023, 11:09 IST

കോട്ടയം മീനടത്ത് വൃദ്ധ മാതാപിതാക്കളെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. മാത്തുർപടി തെക്കേൽ കൊച്ചുമോനെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. പതിവായി മദ്യപിച്ച് വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നയാളാണ് കൊച്ചുമോൻ. മാതാപിതാക്കളെ മർദിക്കുന്നതും ചീത്ത വിളിക്കുന്നതും സംബന്ധിച്ച് മുമ്പും പരാതി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തി മാതാപിതാക്കളെ പ്രതി മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇയാളുടെ ഭാര്യയാണ് മർദനത്തിന്റെ വീഡിയോ പകർത്തി വാർഡ് മെമ്പർക്ക് കൈമാറിയത്. തുടർന്ന് പോലീസ് ഇയാളെ പാമ്പാടിയിലെ ബാറിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.