കാര്യമാത്ര പ്രസക്തമായെ സംസാരിക്കൂ; കെ എം ഷാജിക്ക് പിന്തുണയുമായി എം കെ മുനീർ

MK Muneer

പരസ്യവിമർശനത്തെ തുടർന്ന് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ എതിർപ്പിന് വിധേയനായ കെഎം ഷാജിക്ക് പിന്തുണയുമായി എം കെ മുനീർ. ഷാജിയുടെ പ്രസ്താവനയുടെ പേരിൽ മുസ്ലിം ലീഗിൽ പൊട്ടിത്തെറിയുണ്ടാകില്ല. കെ എം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്ന ആളാണ്. ഷാജിയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നതെന്ന് മുനീർ പറഞ്ഞു

ലീഗ് എന്ന വടവൃക്ഷത്തിൽ കയറി കസർത്ത് നടത്തുന്നവർ വീണാൽ അവർക്കും പരുക്കേൽക്കുമെന്ന പി കെ ഫിറോസിന്റെ പരാമർശം ഫിറോസ് അടക്കം എല്ലാവർക്കും ബാധകമാണെന്നും മുനീർ പറഞ്ഞു. വടവൃക്ഷത്തിന്റെ കൊമ്പിൽ കയറി കസർത്ത് കളിക്കാൻ ചിലർ ശ്രമിക്കുകയാണെന്നായിരുന്നു ഫിറോസിന്റെ വിമർശനം. മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലെ വിമർശനത്തിൽ കെഎം ഷാജിയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു ഫിറോസിന്റെ മറുപടി
 

Share this story