ശ്രീനാരായണ ഗുരുവിനെയും ശ്ലോകത്തെയും അപമാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് സുധാകരൻ

sudhakaran

എസ് എൻ കോളജ് ഇൻഡോർ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ കീർത്തനത്തെയും ഗുരുവിനെയും അപമാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാർഷ്ട്യം കാണിക്കുന്നതെന്നും സുധാകരൻ ചോദിച്ചു

താത്കാലിക വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം മതവിഭാഗങ്ങളോട് മമത പ്രകടിപ്പിക്കുന്നതുമാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശൈലി. വർഗീയ ശക്തികളോട് സമരസപ്പെടുന്ന മുഖ്യമന്ത്രി ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും പരിഹസിക്കുകയും അധിക്ഷേപിക്കുകയും മതമേലധ്യക്ഷൻമാരെ അവഹേളിക്കുകയും ചെയ്യുന്നത് പതിവാണെന്ന് സുധാകരൻ പറഞ്ഞു.
 

Share this story