രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞർ ശ്രീകൃഷ്ണനും ഹനുമാനും: വിദേശകാര്യ മന്ത്രി ജയശങ്കർ

jayashankar

രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞർ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ ഏറ്റവും വലിയ നയതന്ത്രജ്ഞർ ശ്രീകൃഷ്ണനും ഹനുമാനും ആയിരുന്നു. ഹനുമാൻ ഏൽപ്പിച്ച ദൗത്യത്തിനേക്കാൾ മുന്നോട്ടുപോയി. ഒന്നിലേറെ ദൗത്യങ്ങൾ ഒരുമിച്ച് ചെയ്ത നയതന്ത്രജ്ഞനായിരുന്നു ഹനുമാൻ. 

നയതന്ത്രത്തിന്റെയും ക്ഷമയുടെയും മഹത്തായ ഉദാഹരണമായിരുന്നു ശ്രീകൃഷ്ണൻ. നിയമങ്ങൾ ലംഘിക്കുന്നവരുടെ കഥയാണ് മഹാഭാരതം. പാണ്ഡവരുടെ കീർത്തി കൗരവരേക്കാൾ മികച്ചതായിരുന്നുവെന്നും ജയശങ്കർ പറഞ്ഞു

പാക്കിസ്ഥാനിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പ്രതികരിക്കാൻ കഴിയില്ല. പാക്കിസ്ഥാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നത് വാസ്തവമാണ്. മറ്റൊരു രാജ്യമായ ശ്രീലങ്കയും പ്രതിസന്ധിയിലാണെന്നും ജയശങ്കർ പറഞ്ഞു.
 

Share this story