സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണം: കേന്ദ്രത്തോട് ധനമന്ത്രി

balagopal

സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കടമെടുപ്പ് പരിധി കുറച്ചതിൽ അടക്കം പുനരാലോചന ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികമാന്ദ്യം മറികടക്കാനും കൊവിഡ് ദുരിതങ്ങൾ തരണം ചെയ്യാനും പ്രത്യേക പാക്കേജുകൾ വേണമെന്നും മന്ത്രി അറിയിച്ചു

കേന്ദ്രബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം സംസ്ഥാനങ്ങളുമായി നടത്തുന്ന ചർച്ചകൾക്കായി ഡൽഹിയിൽ എത്തിയതായിരുന്നു ധനമന്ത്രി. സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ കേരളത്തിന് ലഭിക്കേണ്ട വിഹിതം ലഭിക്കുന്നില്ല. ജി എസ് ടി വിഹിതം സംസ്ഥാനവും കേന്ദ്രവും തമ്മിൽ പങ്കുവെക്കുന്നത് സംബന്ധിച്ച് പ്രത്യേക പാറ്റേൺ വേണം. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കടമെടുക്കൽ പരിധി വെട്ടിക്കുറച്ച പ്രശ്‌നം ഉന്നയിച്ചതായും ബാലഗോപാൽ പറഞ്ഞു


 

Share this story