ഒലവക്കോട് ഫുട്‌ബോൾ റാലിക്കിടെ കല്ലേറുണ്ടായ സംഭവം; 40 പേർ കസ്റ്റഡിയിൽ

Police

പാലക്കാട് ഒലവക്കോട് ഫുട്‌ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറുണ്ടായ സംഭവത്തിൽ 40 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന ആളുകളെയാണ് കസ്റ്റഡിയിലെടുത്തത്. കല്ലേറിൽ രണ്ട് പോലീസുകാർക്ക് പരുക്കേറ്റിരുന്നു. നോർത്ത് പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ മോഹൻദാസ്, സിപിഒ സുനിൽ കുമാർ എന്നിവർക്കാണ് പരുക്കേറ്റത്

റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കല്ലേറുണ്ടായത്. പോലീസ് ലാത്തി വീശി ആളുകളെ ഓടിക്കുന്നതിനിടെ പോലീസിന് നേരെയും കല്ലേറുണ്ടായി. പരുക്കേറ്റ പോലീസുകാരെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് വിധേയരാക്കി. സംഭവത്തിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ട്.
 

Share this story