കോട്ടയം പാമ്പാടിയിൽ തെരുവ് നായ ആക്രമണം; വീട്ടമ്മയും കുട്ടിയുമടക്കം ഏഴ് പേർക്ക് ഗുരുതര പരുക്ക്

dog

കോട്ടയം പാമ്പാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. വീട്ടമ്മക്കും പന്ത്രണ്ട് വയസ്സുകാരി കുട്ടിയുമടക്കം ഏഴ് പേർക്കാണ് പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി. 

ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഒരു നായ തന്നെയാണ് ഏഴ് പേരെയും ആക്രമിച്ചത്. നിഷ സുനിൽ എന്ന യുവതിയെ വീടിനുള്ളിൽ കയറിയാണ് തെരുവ് നായ ആക്രമിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുമി എന്ന യുവതിയെയും നായ ആക്രമിച്ചു. സുമിയുടെ കൈക്ക് മാരക മുറിവുണ്ട്. ഇവരെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി. ഈ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. നായക്ക് പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്.
 

Share this story