കുമളിയിൽ തെരുവ് നായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു, ആക്രമിച്ചത് ഒരു നായ

dog
ഇടുക്കി കുമളിയിൽ തെരുവ് നായ ആക്രമണം. കുമളി വലിയകണ്ടം ഒന്നാം മൈൽ, രണ്ടാം മൈൽ പ്രദേശത്താണ് സംഭവം. ഇവിടെ അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇവർ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ രണ്ട് പേരെ കൂടി തെരുവ് നായ ആക്രമിച്ചു. ഒരേ നായ തന്നെയാണ് ഏഴ് പേരെയും കടിച്ചതെന്നാണ് വിവരം.
 

Share this story