കൊല്ലം പുള്ളിക്കടയിൽ തെരുവ് നായയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; കൊന്നതെന്ന് സംശയം

kollam

കൊല്ലം പുള്ളിക്കടയിൽ തെരുവ് നായയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊന്ന് കത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടിരുന്നു. പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് പോലീസ് സംവിധാനങ്ങൾ വഴി സർക്കാർ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതോടെ ഡിജിപി സർക്കുലർ ഇറക്കിയിരുന്നു

തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന രീതിയിൽ പൊതുജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്ന് സർക്കുലറിൽ പറയുന്നു. നായ്ക്കളെ കൊല്ലുന്നതും മാരകമായി പരുക്കേൽപ്പിക്കുന്നതും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വളർത്തുനായ്ക്കളെ വഴിയിൽ ഉപേക്ഷിക്കുന്നവർക്കെതിരെയും കേസെടുക്കും.
 

Share this story