കൊടിയത്തൂരിൽ അധ്യാപകന്റെ മർദനത്തിൽ വിദ്യാർഥിക്ക് പരുക്ക്; പോലീസ് കേസെടുത്തു
Fri, 6 Jan 2023

കോഴിക്കോട് അധ്യാപകന്റെ മർദനത്തിൽ വിദ്യാർഥിക്ക് പരുക്ക്. കൊടിയത്തൂരിലാണ് സംഭവം. പിടിഎംഎച്ച്എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മാഹിനാണ് പരുക്കേറ്റത്. അറബിക് അധ്യാപകൻ കമറുദ്ദീനാണ് കുട്ടിയെ മർദിച്ചത്. മാഹിന്റെ പിതാവ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.