വിദ്യാർഥികളെ കയറ്റില്ല, അമിത വേഗവും; ബസ് തടഞ്ഞുനിർത്താൻ ഒടുവിൽ പ്രിൻസിപ്പാൾ തന്നെ ഇറങ്ങി

principal

സ്‌കൂളിന് മുന്നിലെ സ്റ്റോപ്പിൽ ബസ് നിർത്തുന്നില്ലെന്ന പരാതി പരിഹരിക്കാൻ പ്രിൻസിപ്പാൾ നേരിട്ടിറങ്ങി. വിദ്യാർഥികളെ കയറ്റാത്തതിന് പുറമെ അപകടകരമാംവിധം അമിത വേഗതയിലാണ് ഈ ബസ് ഇതുവഴി കടന്നുപോകുന്നത്. ഇതോടെയാണ് നടുറോഡിലിറങ്ങി പ്രിൻസിപ്പാൾ ബസ് തടഞ്ഞിട്ട് ബസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയത്

മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പിടിഎംഎച്ച്എസ്എസ് പ്രിൻസിപ്പാൾ ഡോ. സക്കീർ സൈനുദ്ദീനാണ് ബസ് തടഞ്ഞിട്ടത്. സംഘർഷത്തിന് സാധ്യതയുള്ളതിനാൽ മറ്റാരെയും കൂട്ടാതെ ഇദ്ദേഹം ഒറ്റയ്ക്കാണ് ബസ് തടയാൻ റോഡിലിറങ്ങിയത്. കോഴിക്കോട്-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന രാജപ്രഭ എന്ന ബസാണ് പ്രിൻസിപ്പാൾ തടഞ്ഞത്

പോലീസിൽ പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് തനിക്കിറങ്ങേണ്ടി വന്നതെന്ന് പ്രിൻസിപ്പാൾ പറയുന്നു. ബസ് പ്രിൻസിപ്പാൾ തടയുന്ന രംഗം സമൂഹ മാധ്യമങ്ങളിലും വൈറലാണ്‌
 

Share this story