അർഎസ്എസ് അനുകൂല പരാമര്‍ശങ്ങള്‍ സുധാകരൻ തിരുത്തണം; ഖേദപ്രകടനം കൊണ്ടായില്ല: മുരളീധരൻ

muraleedharan

ആർ എസ് എസ് അനൂകൂല പരാമർശങ്ങൾ കെ സുധാകരൻ തിരുത്തണമെന്ന് കെ മുരളീധരൻ എംപി. ഖേദപ്രകടനം കൊണ്ടായില്ല. ലീഗിനെ അടക്കം വിശ്വാസത്തിൽ എടുത്തുള്ള തിരുത്തൽ വേണം. ആർ എസ് എസ് അനുകൂല പ്രസ്താവനകൾ അനുചിതമാണ്. നെഹ്‌റുവിനെ കൂട്ടുപിടിച്ചത് തെറ്റായി. കെപിസിസി പ്രസിഡന്റ് എന്നാൽ പാർട്ടിയുടെ ശബ്ദമാണ്. ഖേദം പ്രകടിപ്പിച്ചതു കൊണ്ടായില്ലെന്നും മുരളീധരൻ തുറന്നടിച്ചു

അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനകൾ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. കോൺഗ്രസ് ഇത് പരിശോധിക്കും. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കൾ കെപിസിസി പ്രസിഡന്റുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായും സംസാരിക്കുമെന്ന് സതീശൻ പറഞ്ഞു

മതേതര നിലപാടിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ കോൺഗ്രസിനുണ്ടാകില്ല. കെപിസിസി അധ്യക്ഷന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. ബംഗാളിൽ പരസ്യമായി സിപിഎം-ബിജെപി ബാന്ധവമാണ്. അങ്ങനെയുള്ള സിപിഎം ഞങ്ങളെ സംഘി വിരുദ്ധത പഠിപ്പിക്കാൻ വരേണ്ടെന്നും സതീശൻ പറഞ്ഞു
 

Share this story