ആത്മഹത്യാശ്രമക്കേസ്; നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി
Sat, 14 Jan 2023

ചോദ്യം ചെയ്യലിനിടെ തൃക്കാക്കര അസി. കമ്മീഷണർ ഓഫീസിൽ വെച്ച് കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച കേസിൽ നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി. വിജയകുമാർ കുറ്റം ചെയ്തതായി സ്ഥാപിക്കാൻ കഴിയുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കേസിൽ പോലീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള രണ്ട് സാക്ഷികളുടെ മൊഴികൾ വിജയകുമാറിന് അനുകൂലമായിരുന്നു.
ചോദ്യം ചെയ്യലിനിടെ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് വിജയ കുമാർ കൈ ഞരമ്പ് മുറിച്ചെന്നാണ് കേസ്. ദൃക്‌സാക്ഷിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ സ്വതന്ത്ര സാക്ഷിയുടെ മൊഴികൾ വിശ്വസനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി