ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ ആത്മഹത്യ; ദുരൂഹതയില്ലെന്ന് ഭാര്യാ പിതാവ്

ullas

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയെ(ആശ) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് നിഷയുടെ പിതാവ് ശിവാനന്ദൻ. ഇരുവരും തമ്മിൽ കുടുംബപ്രശ്‌നങ്ങളില്ല. മാനസിക അസ്വസ്ഥതകളാകാം ആത്മഹത്യക്ക് കാരണമെന്നും ശിവാനന്ദൻ പറഞ്ഞു. മരണത്തിൽ സംശയമില്ലെന്നും ശിവാനന്ദൻ പോലീസിൽ മൊഴി നൽകി

കുട്ടികളും പറഞ്ഞത് അമ്മ ആത്മഹത്യ ചെയ്തുവെന്നാണ്. ഉല്ലാസിനെതിരായി ഒന്നും പറയാനില്ല. കുടുംബത്തിൽ ആരും ഉല്ലാസുമായി വഴക്കിനോ ശല്യപ്പെടുത്താനോ പോയിട്ടില്ലെന്നും ശിവാനന്ദൻ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി കിടപ്പുമുറിയിൽ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ടെറസിൽ ഉണങ്ങാനിട്ടിരുന്ന തുണികൾക്കിടയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി ഉല്ലാസും ആശയും തമ്മിൽ ചെറിയ തർക്കമുണ്ടായിരുന്നു. പിന്നാലെ ആശ ടെറസിലേക്ക് പോയി. പുലർച്ചെയായിട്ടും കാണാതിരുന്നതോടെയാണ് അന്വേഷിച്ചതും മരിച്ച നിലയിൽ കണ്ടെത്തിയതും.
 

Share this story