ലൈഫ് മിഷനിൽ ആറ് കോടിയുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് സ്വപ്‌ന സുരേഷ്
Mon, 23 Jan 2023

ലൈഫ് മിഷനിൽ കോടികളുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് ആവർത്തിച്ച് സ്വപ്‌ന സുരേഷ്. തന്റെ പക്കൽ കോഴ ഇടപാടുകളുടെ തെളിവുകളുണ്ട്. ആറ് കോടിയുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.
അന്വേഷണത്തിനിടെ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകൾ എത്രമാത്രം അട്ടിമറിക്കപ്പെട്ടു എന്ന് അറിയില്ലെന്നും സ്വപ്‌ന പറഞ്ഞു. ലൈഫ് മിഷനിൽ ശിവശങ്കറിന് കൈക്കൂലി പണം ലഭിച്ച കാര്യം തനിക്കറിയാമെന്നും ഇക്കാര്യത്തിൽ തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും കേസിലെ മറ്റൊരു പ്രതിയായ പിആർ സരിത്ത് പറഞ്ഞു.